വെബ്സൈറ്റ്‌ ഉദ്ഘാടനവും വിദ്യാഭ്യാസ ധന സഹായ വിതരണവും

ഇന്ത്യയില്‍ ആദ്യമായി ഓഫീസ് ഫയലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാനുള്ള സംവിധാനം ഒരുക്കി ഇ - ഗവേര്‍ണന്‍സ് രംഗത്തും ഗുരുവായൂര്‍ നഗരസഭ ദേശീയ മാതൃകയാവുകയാണ്. നഗരസഭ ചരിത്രം, ഭൂപടങ്ങള്‍ , തിരഞ്ഞെടുപ്പ്‌ വിവരങ്ങള്‍ , കെട്ടിട നികുതി , സര്‍ക്കാര്‍ ഉത്തരവുകള്‍ , ടെണ്ടര്‍ വിവരങ്ങള്‍ എന്നിവയും www.guruvayoormunicipality.in എന്ന വെബ്സൈറ്റിലൂടെ ലഭ്യമാവുകയാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേനയാണ്  വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്.
ദേശീയ മാതൃകയായ ഈ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും നഗരസഭ പരിധിയില്‍ ഖരമാലിന്യ നിര്മാര്‍ജനത്തില്‍ ഏര്‍പ്പീട്ടിരിക്കുന്ന കുടുംബശ്രീ യൂണിറ്റായ സേവനശ്രീ യിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായ വിതരണവും 2010 ജുണ്‍ 21ന്  വൈകുന്നേരം 6 മണിക്ക് നഗരസഭ ഓഫീസ് അങ്കണത്തില്‍ ഗുരുവായൂര്‍ എം എല്‍ എ ശ്രീ. കെ. വി. അബ്ദുള്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെച്ച് ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ശ്രീ. പാലോളി മുഹമ്മദ്‌ കുട്ടി നിര്‍വഹിക്കുന്നു.