വാര്‍ഡുകളുടെ പുനര്‍ നിര്‍ണ്ണയം

തദ്ദേശസ്വയംഭരണ വകുപ്പിന്റെ 14.06.2010 ലെ സ.ഉ.നമ്പര്‍ 124/10 നമ്പര്‍ ഗസറ്റ് വിജ്ഞാപന പ്രകാരം ഗുരുവായൂര്‍ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്റെ വാര്‍ഡുകളുടെ എണ്ണം 43 ആയി പുതുക്കി നിശ്ചയിച്ചിട്ടുള്ളതിനാല്‍ പ്രസ്തുത മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനെ അത്രയും വാര്‍ഡുകളായി വിഭജിക്കുന്നതിനും അവയുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ   വകുപ്പ് 69 പ്രകാരം ഈ നോട്ടീസിനോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
പ്രസ്തുത നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കില്‍ ആയത് 30.7.2010 തീയതിക്കു മുമ്പ് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷിക്കുന്നതും യുക്തമെന്നു കാണുന്ന പക്ഷം പരാതിക്കാരെ നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തുന്ന സമയത്തും സ്ഥലത്തും വച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരിട്ടു കേള്‍ക്കുന്നതുമാണ്. തല്‍സമയം പരാതിക്കാര്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
                                                      
ജില്ലാ കളക്ടര്‍ (തൃശ്ശൂര്‍ ജില്ല)
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനുവേണ്ടി