ഭൂപ്രകൃതിയും വിഭവങ്ങളും

ഗുരുവായൂരിലെ ഭൂപ്രകൃതി സമതലമേഖലയില്‍പെടുന്നു. മറ്റു പലപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ചരിവുകളോ കുന്നിന്‍പുറങ്ങളോ ഇല്ലാത്ത നിരപ്പായ ഭൂപ്രകൃതിയാണ് ഗുരുവായൂരിന്റേത്. ഭൂപ്രദേശങ്ങളില്‍ ഭൂരിഭാഗവും പൂഴി പ്രദേശമാണ്. അഞ്ചാം  വാര്‍ഡില്‍ മാത്രം കുറച്ചുഭാഗം കരിങ്കല്‍ പ്രദേശമായിട്ടുണ്ട്. ചിലഭാഗങ്ങളില്‍ മാത്രം ജലലഭ്യത കുറവാണെങ്കിലും പലപ്രദേശങ്ങളിലും ജലദൌര്‍ല്ലഭ്യം അനുഭവപ്പെടുന്നില്ല.

അക്ഷരേഖക്ക് 100-35’ വടക്കും ധൃവരേഖയ്ക്ക് 76000’ കിഴക്കുമായിട്ടാണ് ഗുരുവായൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍പ്പെട്ടതാണ് ഗുരുവായൂര്‍ നഗരസഭ. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 11 അടിയാണ് ഉയരം. സമുദ്രതീരത്തേക്ക് 4 കീലോമീറ്ററോളം ദൂരം വരും. പ്രധാനകൃഷി തെങ്ങാണ്. പുരയിടങ്ങളിലും ഏറ്റവും ചെറിയ സ്ഥലങ്ങളില്‍പോലും ഈ കൃഷിയുണ്ട്. കേരവികസന സമിതിയുടെ കണക്കുപ്രകാരം ഈ നഗരസഭയില്‍ ഒരു ലക്ഷത്തോളം തെങ്ങുകള്‍ ഉണ്ടെന്നാണ് കണക്ക്.