വിവരണം
വില്ലേജ് : തൈക്കാട്, ഗുരുവായൂര്‍, ഇരിങ്ങപ്രം, ചാവക്കാട്
താലൂക്ക് : ചാവക്കാട്
അസംബ്ലി മണ്ഡലം : ഗുരുവായൂര്‍,മണലൂര്‍
പാര്‍ലമെന്റ് മണ്ഡലം : തൃശ്ശൂര്‍
ഭൂപ്രകൃതി
ഗുരുവായൂരിലെ ഭൂപ്രകൃതി സമതല മേഖലയില്‍പെടുന്നു.ചെരിവുകളോ കുന്നിന് പുറങ്ങളോ ഇല്ലാത്ത നിരപ്പായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. ഭൂരിഭാഗവും പൂഴി പ്രദേശമാണ്.
ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
മതസൗഹാര്‍ദ്ദത്തിനു പേരു കേട്ട തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ വിവിധ മതസ്തരുടെ ചെറുതും വലുതുമായ നിരവധി ആരാധനാലയങ്ങള്‍ കാണാന്‍ കഴിയും.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ആനകളെ പരിപാലിക്കുന്ന കേന്ദ്രമായ പുന്നത്തൂര്‍ കോട്ട വളരെ പ്രസിദ്ധമാണ്. ചാവക്കാട് ബീച്ച്, ചേറ്റുവാ അഴിമുഖം തുടങ്ങിയ സ്ഥലങ്ങള്‍ ഗുരുവായൂരിനു സമീപമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.