വിവാഹ രജിസ്ട്രേഷന്‍

ഗുരുവായൂര്‍ നഗരസഭ വിവാഹ രജിസ്ട്രേഷന്‍ ( കോമണ്‍ )

ഗുരുവായൂര്‍ നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ഗുരുവായൂര്‍ നഗരസഭയില്‍ തന്നെ രജിസ്റര്‍ ചെയ്യേണ്ടതാണ്. മറ്റു സ്ഥലങ്ങളില്‍ ചെയ്യാന്‍ സാധിക്കുകയില്ല. നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി വരന്‍, വധു, രണ്ട് സാക്ഷികള്‍ (വരനും വധുവുമായി അടുത്ത ബന്ധം ഇല്ലാത്തവര്‍) എന്നിവര്‍ 10 മണിക്കും 3 മണിക്കും ഇടയില്‍ താഴെ പറയുന്ന രേഖകളുമായി  നഗരസഭയില്‍ എത്തേണ്ടതാണ്. നഗരസഭയില്‍ നിന്നും ലഭിക്കുന്ന ഫോം വ്യക്തമായി ഇംഗ്ളീഷ്  Capital Letter ല്‍ പൂരിപ്പിച്ച് രേഖകളുമായി ജനസേവനകേന്ദ്രത്തില്‍ നല്കേണ്ടതാണ്.

   1. വരന്റയും വധുവിന്റെയും പാസ്പോര്‍ട്ട് അല്ലെങ്കില്‍ S.S.L.C ബുക്കിന്റെ Front page അല്ലെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ Attested Copy അല്ലെങ്കില്‍ Original കോപ്പി സഹിതം നഗരസഭയില്‍ കാണിക്കേണ്ടതാണ്.
   2. വിവാഹ ക്ഷണപത്രിക (ഏതെങ്കിലും ഒരാളുടെ).
   3. സാക്ഷികളുടെ ഫോട്ടോ പതിച്ച ഏതെങ്കിലും Identy Card.
   4. വിവാഹ റിസപ്ഷന്‍ നടന്ന ഹാളില്‍ നിന്നുമുള്ള കത്ത്. (വിവാഹ ഹാള്‍ ഗുരുവായൂര്‍ നഗരസഭാ പരിധിക്ക് പുറത്താണെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. വിവാഹം നടന്ന് 1 വര്‍ഷം കഴിഞ്ഞെങ്കില്‍ രണ്ട് വ്യത്യസ്ത ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്)
  5. വരനോ വധുവോ ഡൈവേഴ്സ് ആണങ്കില്‍ ഡൈവേഴ്സ് സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍ ഹാജരാക്കേണ്ടതാണ്. (ഡൈവേഴ്സ് മ്യൂച്ചല്‍ അല്ലെങ്കില്‍ ഒരു അഫിഡവിറ്റ് കൂടി ഹാജരാക്കേണ്ടതാണ്).
   6. വരനോ വധുവോ  Widow അല്ലെങ്കില്‍ Widower ആണെങ്കില്‍ മുന്‍ പങ്കാളിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
   7. വിവാഹ ഫോട്ടോ
   8. 3 സെറ്റ് പാസ്പോര്‍ട്ട് ഫോട്ടോ.
   9. നോട്ടറി അഫിഡവിറ്റ്.