പ്ലാസ്റ്റിക്‌ നിരോധനം

“ഗുരുപവനപുരിയില്‍  പ്ലാസ്റ്റിക്‌ ക്യാരിബാഗിന് വിട തുണി സഞ്ചികള്‍ക്ക് വരവേല്‍പ്പ്”

 

തെന്നിന്ത്യയില്‍ മാത്രമല്ല ദേശീയതലത്തിലും ലോകമാകെ അറിയപ്പെടുന്ന പുണ്യഭൂമിയായി മാറികൊണ്ടിരിക്കയാണ് ദൈവത്തിന്റെ സ്വന്തം നാടായ മലയാളക്കരയിലെ ഭൂലോകവൈകുണ്ഠമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂര്‍.  മാഹാത്മ്യം അടുത്തറിഞ്ഞുകൊണ്ടാണ് ഗുരുവായൂരിന്റെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും കണ്ണന്റെ വൃന്ദാവനം പോലെ സൗന്ദര്യമുള്ളതാക്കുന്നതിനുള്ള തീരുമാനങ്ങളും നടപടികളുമായി നഗരസഭ കൌണ്‍സില്‍ മുന്നോട്ട് പോകുകയാണ്.

7.476 ച.കിമി. വിസ്തീര്‍ണ്ണവും ഇരുപത്തിരണ്ടായിരത്തോളം ജനസംഖ്യയുമുള്ള ഏറ്റവും ചെറിയ നഗരസഭയായ ഗുരുവായൂരിന് പ്രവര്‍ത്തനപഥത്തില്‍ ചെയ്തുതീര്‍ക്കേണ്ടത് ഒന്നാംഗ്രേഡ് നഗരസഭയേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളാണ്.  ഈ പുണ്യഭൂമിയില്‍ ദര്‍ശനത്തിനായി ഓരോദിവസവും പതിനായിരക്കണക്കിനു തീര്‍ത്ഥാടകരാണ് എത്തുന്നത് എന്നതുകൊണ്ടുതന്ന ഈ കൊച്ചു നഗരം തീര്‍ത്ഥാടന ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്.  കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങളും ചോറൂണ്‍ ചടങ്ങുകളും നടക്കുന്നത് കണ്ണന്റെ സന്നിധിയിലാണ്  എന്നതുകൊണ്ടുതന്നെ ഗുരുവായൂരിലുണ്ടാകുന്ന ഭക്തജനത്തിരക്ക് വിവരണാധീതമാണ്. 

തദ്ദേശവാസികള്‍ കുറവാണെങ്കിലും കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നുപോകുന്നതുമൂലം ക്ഷേത്ര നഗരിയില്‍ മാലിന്യങ്ങള്‍ കൂടികിടക്കുന്നതിനും ക്ഷേത്രനഗരിയുടെ പരിപാവനത നഷ്ടപ്പെടുന്നതിനും സൗന്ദര്യത്തിന്റെ മുഖം വികൃതമാകുന്നതിനും ഉള്ള സാധ്യതകള്‍ ഏറെയാണ്. ഈ തിരിച്ചറിവിന്റെയടിസ്ഥാനത്തില്‍ നഗരസഭാ കൌണ്‍സില്‍ ഗുരുവായൂരിന്റെ വിശേഷണ പദമായ ഭൂലോകവൈകുണ്ഠമെന്നത് അന്വര്‍ത്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തന പഥത്തിലാണ്.  ക്ഷേത്രനഗരിയിലും പരിസരപ്രദേശങ്ങളിലുമുണ്ടാകുന്ന മാലിന്യങ്ങള്‍ യഥാസമയം തന്ന നീക്കം ചെയ്യുന്നതിന് കാര്യക്ഷമവും വിപുലവുമായ സംവിധാനമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്.  നിലവിലുള്ള സ്ഥിരം ശുചീകരണജോലികള്‍ക്കു പുറമെ ദിവസവേതനമടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രത്യേകം ശുചീകരണം ജിവനക്കാരെ നിയമിച്ചുകൊണ്ട് മാലിന്യങ്ങള്‍ യഥാസമയം  തന്ന നീക്കം ചെയ്യുന്നു.  തന്മൂലം നഗരസഭയിലെ ചില പ്രധാന നിരത്തുകളെ തന്ന വൃത്തിയും വെടിപ്പുമുള്ളതായി നിലനിര്‍ത്താന്‍ കഴിയുന്നു.  ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സീസണ്‍ (ശബരിമല തീര്‍ത്ഥാടന കാലം,  ഏകാദശി,  ഉത്സവം,  മദ്ധ്യവേനലവധിക്കാലം,  ഓണക്കാലം,   അഷ്ടമിരോഹിണി)  തുടങ്ങിയ സമയങ്ങളില്‍ ഇതുപത്തിനാല് മണിക്കൂറും ശുചീകരണ വിഭാഗം പ്രവര്‍ത്തിക്കുന്നു.  മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നയുടന്‍ തന്നെ നീക്കം ചെയ്യുന്നു എന്നതിനാല്‍ എത്ര തിരക്കുള്ള ദിവസങ്ങളിലും കര്‍മ്മനിരതരായ ജിവനക്കാര്‍ നഗരത്തെ മാലിന്യമുക്തമാക്കുന്നു.  ഈ പ്രവര്‍ത്തനങ്ങള്‍ പത്ര ദൃശ്യമാധ്യമങ്ങളുടെ അംഗീകാരവും ടൌണ്‍ ക്ലബ്‌ ഉള്‍പ്പടെയുള്ള ക്ലബുകളുടെയും  വ്യാപാരി വ്യവസായ സംഘടനകളുടെയും അനുമോദനവും അഭിനന്ദനവും കിട്ടിയിട്ടുണ്ട്.

നഗരസഭാ പ്രദേശത്തുണ്ടാകുന്ന മാലിന്യങ്ങള്‍ യാഥാസമയം തന്നെ നീക്കം ചെയ്ത് ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കപ്പെടേണ്ടത് ഒരു പൊതു സമൂഹത്തിന്റെ ആരോഗ്യപരിരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും നഗരവാസികളേയും തീര്‍ത്ഥാടകരേയും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നതുമൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികളില്‍ നിന്നും മറ്റും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി ഖരമാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ അനുമതിയോടെ ഐ ആര്‍ ടി സി മുണ്ടൂര്‍ എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും  ഐ ആര്‍ ടി സി സമര്‍പ്പിച്ച പ്രോജക്ട് പ്രകാരമുള്ള മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐ ആര്‍ ടി സി യെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.  പ്രോജക്ട് പ്രകാരമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.  നഗരസഭ മാലിന്യങ്ങളില്‍ നല്ലൊരുഭാഗവും പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളുമാണുള്ളതെന്ന് ഖരമാലിന്യ സംസ്കരണത്തെ സാരമായി ബാധിക്കുന്നു. പ്ലാസ്റ്റിക്‌ ക്യാരിബാഗുകളിലും കവറുകളിലും മാലിന്യങ്ങള്‍ നിറച്ച് പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്ന പ്രവണത കുടിവരികയാണ്. വലിച്ചെറിയല്‍ സംസ്കാരം വളര്‍ന്ന് വരുന്നതായും പ്ലാസ്റ്റിക്‌ ദുരുപയോഗം കൂടുന്നതായും കാണപ്പെടുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെയും കവറുകളുടെയും ദുരുപയോഗം അടിയന്തിരമായി തടഞ്ഞില്ലെങ്കില്‍ ഈ പുണ്യഭൂമി പ്ലാസ്റ്റിക്‌ മാലിന്യങ്ങലുടെ കൂമ്പാരമായി മാറുന്നതിനും ഭൂലോകവൈകുണ്ഠമെന്നത് വെറും പാഴ്വാക്കായി മാറുമെന്ന് തിരിച്ചറിവിന്റെ വെളിച്ചത്തില്‍ ഗുരുവായൂര്‍ നഗരസഭപ്രദേശത്ത് പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെയും കവറുകളുടേയും വിപണനം,  സംഭരണം,  ഉല്‍പാദനം,  ഉപയോഗം ,  വലിച്ചെറിയല്‍ എന്നിവ നിരോധിച്ചുകൊണ്ട് മാത്രമെ രക്ഷയുള്ളൂ എന്ന തിരിച്ചറിവോടെ പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളും നിരോധിക്കുന്നതിന് നഗരസഭാ കൌണ്‍സില്‍ മുന്നാട്ട് വന്നിട്ടുള്ളത്.  പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളും നിരോധിക്കുന്നതിനുള്ള ആലോചനയും നടപടിക്രമങ്ങളും വര്‍ഷങ്ങള്‍ക്കുമുന്‍പേ തുടങ്ങുകയും വിവിധ യോഗങ്ങളില്‍ ചര്‍ച്ചാവിഷയമാക്കി ജനകീയ പ്രശ്നമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.  ആയതുകൊണ്ടുതന്ന നിരോധന നടപടികളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി ജനകീയകൂട്ടായ്മയിലൂടെയും ബോധവല്‍ക്കരണത്തോടേയും  പ്ലാസ്റ്റിക്‌ ദുരുപയോഗം പൂര്‍ണ്ണമായും ഒഴിവാക്കി ക്യാരിബാഗുകളും കവറുകളും  നഗരസഭാ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് കഴിയുമെന്ന് നഗരസഭാ കൌണ്‍സില്‍ വിശ്വസിക്കുന്നു.  സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുള്ളവരില്‍ നിന്നുള്ളവര്‍ക്ക് ബോധവല്‍ക്കരണം ഘട്ടം ഘട്ടമായി നല്‍കിക്കൊണ്ട് മുഴുവനാളുകളിലേക്കും ഈ പ്ലാസ്റ്റിക്‌ വിപത്തിന്റെ സന്ദേശമെത്തിക്കുന്നതിനും ഗുരുപവനപുരിയിലെ ഓരോമനസ്സിലും പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളും ഉപയോഗിക്കില്ലെന്ന് ദൃഢനിശ്ചയം ഒരു മന്ത്രമായിമാറുന്നതിനുള്ള ബോധവല്‍ക്കരണ നടപടികള്‍ക്കാണ് നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്. 

നാളത്തെ തലമുറയായ വിദ്യാര്‍ത്ഥി സമൂഹത്തിന് ബോധവല്‍ക്കരണം നല്‍കികൊണ്ടാണ് ബോധവല്‍ക്കരണ പ്രക്രിയക്ക് തുടക്കമിട്ടത്.  ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് നഗരസഭാപ്രദേശത്ത് മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും “പ്ലാസ്റ്റിക്‌ ക്യാരിബാഗുകള്‍ ഉപയോഗവും പരിസ്ഥിതി പ്രശ്നങ്ങളും” എന്ന വിഷയിത്തില്‍ ക്ലാസ്‌  നല്‍കുകയുണ്ടായി.  ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. ആര്‍ വി ജി മോനോന്‍ ഈ വിഷയത്തില്‍ ക്ലാസെടുത്തു.  തുടര്‍ന്ന് പ്ലാസ്റ്റിക്കിന്റെ ഉപയോഗവും നിയമവശവും എന്ന വിഷയത്തില്‍ ഗുരുവായൂര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സുരേന്ദ്രന്‍ ക്ളാസെടുക്കുകയുണ്ടായി.  ബോധവല്‍ക്കരണ ക്ളാസിനോടനുബന്ധിച്ച ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുകയുണ്ടായി.  ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്  സെമിനാറും നടക്കുകയുണ്ടായി.

പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളും നിരോധിക്കുന്നതിന്  ജനകീയ പിന്തുണ ല്ഭ്യമാക്കുന്നതിന് നഗരസഭാ പ്രദേശത്തെ സാമൂഹിക സാംസ്കാരിക സംഘടനകള്‍,  രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങള്‍, ക്ലബുകള്‍,  വ്യാപാരവ്യവസായ മേഖലയിലെ സംഘടനാ ഭാരവാഹികള്‍ എന്‍ ജി ഒ സംഘടനകള്‍,  കുടുംബശ്രീ,  വിവിധ വകുപ്പിലെ പ്രതിനിധികള്‍,  പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിങ്ങനെ വിപുലമായ ഒരു യോഗം 2-6-2010 നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുകയുണ്ടായി.  പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളും മൂലമുണ്ടാകുന്ന വിപത്ത് പൂര്‍ണ്ണമായും ഉള്‍കൊണ്ടുതന്ന നഗരത്തിനെ പ്ലാസ്റ്റിക്‌ മാലിന്യങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളും  ജൂലൈ 1 മുതല്‍ നിരോധിക്കുന്ന നടപടികളുമായി മുന്നാട്ട് പോകണമെന്നും ആയതിന് സര്‍വ്വ പിന്തുണയും നല്‍കുന്നതായും വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഉറപ്പ് നല്‍കുകയുണ്ടായി.  1-7-2010 മുതല്‍ നഗരത്തിലെ കടകളില്‍ പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളും ഉപയോഗിക്കില്ലെന്ന് വ്യാപാരി പ്രതിനിധികള്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി എന്നത് ശുഭോദാര്‍ഗമായ കാലമാണ്.  1-7-2010 ന് കാലത്ത് 11 മണിക്ക് എല്ലാ സ്ഥാപനങ്ങലിലും ഓഫീസിലും പ്ലാസ്റ്റിക്‌ വിരുദ്ധ ജ്യോതി തെളിയിക്കുന്നതിന് ഈ യോഗത്തില്‍ തീരുമാനമുണ്ടായി.  പ്രചരണാര്‍ത്ഥം പരമാവധി പ്രചരണം  അതാത് സംഘടന ചെയ്യുന്നതാണെന്ന് പ്രഖ്യാപിച്ചു.

ഗുരുവായൂരിലെ പ്രധാനപ്പെട്ട സ്ഥാപനമായ ഗുരുവായൂര്‍ ദേവസ്വവുമായി 10-6-2010 ന് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയുണ്ടായി.  ദേവസ്വം ചെയര്‍മാന്‍,  കമ്മറ്റി അംഗങ്ങള്‍,  അഡ്മിനിസ്ട്രേറ്റര്‍,  ബന്ധപ്പെട്ട ജീവനക്കാര്‍  എന്നിവര്‍ ഉള്‍പ്പട്ട സംഘം നഗരസഭാ ചെയര്‍പേഴ്സന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍

30-6-2010 നും 1-7-2010 നും വിപുലമായ തോതില്‍ മൈക്ക് അനൌണ്‍സ്മെന്റ് നടത്തുകയും 1-7-2010 ന് കാലത്ത് 11 മണിക്ക് നഗരസഭാ സൈറണ്‍ മുഴക്കി പ്ലാസ്റ്റിക്‌ വിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് നഗരസഭാ പ്രദേശത്ത് പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെ നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവന്നു.

1-7-2010 ന് നടന്ന പ്രതിജ്ഞയില്‍ നഗരസഭാപരിധിയിലെ എല്ലാ സ്വകാര്യ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ഒരേ സമയത്ത് ദൃഢപ്രതിജ്ഞ എടുത്തു.  നഗരസഭയില്‍ ചെയര്‍പേഴ്സണ്‍,   സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കൌണ്‍സിലര്‍മാര്‍, സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍  ജീവനക്കാര്‍ ,  കുടുംബശ്രീ പ്രവര്‍ത്തകര്‍,  സാക്ഷരതാ അംഗന്‍വാടി പ്രവര്‍ത്തകര്‍,  പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഗുരുവായൂര്‍ സത്യാഗ്രഹകവാടത്തില്‍ ഒത്തുചേര്‍ന്ന് ദൃഢപ്രതിജ്ഞയെടുത്തു.  അന്നേ ദിവസം വൈകീട്ട് 6.30 ന് നഗരസഭാ ഓഫീസ് അങ്കണത്തില്‍ ചിരാതുകള്‍ നിരത്തി പ്ലാസ്റ്റിക്‌ വിരുദ്ധ ജ്യോതി നഗരസഭാ ചെയര്‍പേഴ്സണ്‍ കൊളുത്തുകയുണ്ടായി.  പ്ലാസ്റ്റിക്‌ വിരുദ്ധജ്യോതി നഗരസഭാ ചെയര്‍പേഴ്സണ്‍ കൊളുത്തുകയുണ്ടായി.  പ്ലാസ്റ്റിക്‌ വിരുദ്ധ ജ്യോതി തെളിയിച്ചുകൊണ്ട് വര്‍ണ്ണാഭമായ ഓഫീസ് അങ്കണത്തില്‍ വെച്ച് നഗരസഭാ ചെയര്‍പേഴ്ണും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍,  ജീവനക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ പ്ലാസ്റ്റിക്‌ ഗാനാലാപനം ഏവരിലും പുതുമയുള്ളതാകുന്നു.  പ്ലാസ്റ്റിക്‌ വിരുദ്ധ ജ്യോതിയുമായി ഗാനം ആലപിച്ചുകൊണ്ട്  ഈ സംഘം നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും  പോയി പ്ലാസ്റ്റിക്‌ വിരുദ്ധ സന്ദേശം നല്‍കുകയുണ്ടായി.  ഈ പരിപാടിയില്‍ വളരെയധികം പൊതുജനങ്ങള്‍ പങ്കെടുക്കുകയും പൊതുജനങ്ങളില്‍ വളരെധികം താല്പര്യം ഉളവാക്കുകയും ചെയ്യുകയുണ്ടായി.  പ്രതിജ്ഞയിലും പ്ലാസ്റ്റിക്‌ വിരുദ്ധജ്യോതി തെളിയിക്കലിലും പങ്കെടുത്ത ജനപങ്കാളിത്തം തന്ന പ്ലാസ്റ്റിക്‌ നിരോധന നടപടികള്‍ക്കുള്ള ജനകീയ പിന്തുണ മാറ്റുരയ്കുന്നതായിരുന്നു.  അങ്ങനെ ജനകീയകൂട്ടായ്മയിലുടെ ഒരു ഗുരുവായൂര്‍ മോഡല്‍ എന്ന വിശേഷണത്തോടെ  ഗുരുവായൂര്‍ നഗരസഭാ പ്രദേശത്ത് 1-7-2010 മുതല്‍ നഗരസഭാ പ്രദേശത്ത് പ്ലാസ്റ്റിക്‌ ക്യാരിബാഗുകളും കവറുകളും നിരോധനം നിലവില്‍ വരുകയുണ്ടായി.  നിരോധനം പൂര്‍ണ്ണമായും വിജയപ്രദമായിരുന്നു എന്നത് 1-7-2010 ന് ശേഷം നടന്ന നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ കടകളിലെ സായാഹ്ന സന്ദര്‍ശനം വഴി ബോധ്യപ്പെടുകയുണ്ടായി. 

പ്ലാസ്റ്റിക്‌ നിരോധനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലേയും സ്ഥാപനങ്ങലുടേയും നേതൃത്വത്തില്‍ പ്രചരണവുമായി ബന്ധപ്പെട്ട വിവിധ നടപടികള്‍ നഗരയഭയില്‍ നടന്നു വരുന്നുണ്ട്.  ഗുരുവായൂര്‍ പോലീസ് ഇറക്കിയ പ്രത്യേക നോട്ടീസും ടൌണ്‍ ക്ലബ്‌ ഇറക്കിയ ലഘുലേഖയും എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും എത്തിച്ചിട്ടുള്ളതാണ്.  നഗരസഭയുടേയും ദേവസ്വത്തിന്റെയും  വെബ്സൈറ്റിലൂടെയും ദേവസ്വം പ്രസിദ്ധീകരണങ്ങളിലൂടെയും നഗരസഭാ പ്രദേശത്ത് പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിച്ചും സിനിമാ തീയ്യറ്ററിലും,  പരസ്യപ്രക്ഷേപണ കേന്ദ്രങ്ങളിലും പ്രത്യേകം പ്രചരണ സി ഡികള്‍ തയ്യാറാക്കി പ്രചരണം നടത്തിവരുന്നു.

പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെ നിരോധനം സംബന്ധിച്ച് 17-7-2010 നഗരസഭാ സ്റ്റിയറിങ്  കമ്മറ്റി ചെയര്‍മാന്‍ വിലയിരുത്തുകയും  തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുകയും ഉണ്ടായി.  തികച്ചും ജനകീയ പങ്കാളിത്തത്തോടെ നടത്തിയ നടപടികള്‍ പൂര്‍ണ്ണ വിജയമാണെന്നും പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെ നിരോധനം പൂര്‍ണ്ണതലത്തിലെത്തിക്കുന്നതിന് ജനകീയകൂട്ടായ്മയിലൂടെ നടത്തുന്നതിനും തീരുമാനിക്കുകയും ചെയ്തു.  ആയതിന്റെ അടിസ്ഥാനത്തില്‍ 20-7-2010 ന് കുടുംബശ്രീ,  അയല്‍കൂട്ടം ഭാരവാഹികളുടെ പ്രത്യേക യോഗം 21/7/2010 ന് നഗരസഭയിലെ സമസ്തമേഖലയിലും പ്രവര്‍ത്തിക്കുന്നവരുടെ യോഗങ്ങള്‍ കൂടുകയുണ്ടായി.  പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെ നിരോധന നടപടികളുടെ പ്രവര്‍ത്തനം വിജപ്രദമാണെന്നും വിലയിരുത്തിയ യോഗങ്ങള്‍ കൂടുതല്‍ ജനകീയമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കുടുംബശ്രീ അയല്‍കൂട്ടം കുടുംബാംഗങ്ങള്‍,  ബാലസഭാ അംഗങ്ങള്‍, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ തുടങ്ങി മുഴുവന്‍ ജനങ്ങളുടെ സഹകരണത്തോടെ 24-7-2010 നും പ്ലാസ്റ്റിക്‌ വിരുദ്ധ സന്ദേശറാലി  നടത്തുന്നതിന് പോലീസ് വകുപ്പിന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും ,  എന്‍ സി സി,  സ്കൌട്ട് & ഗൈഡ്സ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നഗരസഭ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്ക്വാഡുകള്‍ രൂപീകരിച്ച്  24-7-2010 ന് നഗരസഭാ പ്രദേശത്ത് എത്തുന്ന എല്ലാ വാഹനങ്ങളിലും പരിശോധന നടത്തി യാത്രക്കാരുടെ കൈവശമുള്ള പ്ലാസ്റ്റിക്‌ ക്യാരിബാഗുകള്‍ വാങ്ങി പകരം തുണിസഞ്ചി നല്‍കുന്നതിനും തീരുമാനിക്കുകയുണ്ടായി.  ഈ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ 24/7/2010 ന് പോലീസ് മോട്ടോര്‍വാഹന വകുപ്പിന്റെയും,  എന്‍ സി സി,  സ്കൌട്ട് & ഗൈഡ്സ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നഗരസഭാ പ്രദേശത്ത് എത്തുന്ന (പാര്‍ക്കിംഗ് ഗ്രൌണ്ട്, ബസ്‌സ്റ്റാന്റ് ) മുഴുവന്‍ വാഹനവും പരിശോധിച്ച് തീര്‍ത്ഥാടകരുടെ കൈവശമുള്ള പ്ളാസ്റിക് ക്യാരിബാഗുകള്‍ക്കു പകരം തുണി സഞ്ചി നല്‍കുകയും എന്തു കൊണ്ട് നഗരസഭ പ്ലാസ്റ്റിക്‌ നിരോധിച്ചുവെന്ന നോട്ടീസ് വിതരണം ചെയ്യുന്നതിന്റെയും ഔപചാരിക ഉദ്ഘാടനം ബഹു: കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ജനകീയ അടിത്തറയോടെ ഗുരുവായൂര്‍ നഗരസഭ നടത്തുന്ന പ്ലാസ്റ്റിക്‌ ക്യാരിബാഗ് നിരോധന പ്രവര്‍ത്തനം (ഗുരുവായൂര്‍ മോഡല്‍) മറ്റു നഗരസഭകളും,  പഞ്ചായത്തുകളും മാതൃകയാക്കേണ്ടതാണെന്ന് ഉദ്ഘാടനത്തില്‍ അഭിപ്രായപ്പെട്ടുവെന്നുള്ളത് ഞങ്ങള്‍ക്ക് അഭിമാനം ഉളവാക്കുന്നു.  കുടുംബശ്രീ കുടംബാംഗങ്ങളുടേയും,  സാമൂഹിക സാംസ്കാരിക സംഘടനകളുടേയും പ്ലാസ്റ്റിക്‌ വിരുദ്ധ റാലി തഹാനി ജംഗ്ഷനില്‍ നിന്നും.