സംസ്ക്കാരം

ക്ഷേത്രപ്രവേശന സത്യാഗ്രഹവും വിളംബരവും

ഹിന്ദു സമുദായത്തിലെ അവര്‍ണ്ണരെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങള്‍ക്ക് സവര്‍ണ്ണരെപോലെ എന്നും ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്താന്‍ അവകാശമുണ്ടായിരുന്നില്ല. മലബാറിലെ ക്ഷേത്രങ്ങളില്‍ 1947 വരെ ഈ അനാചാരം നിലനിന്നിരുന്നു. എന്നാല്‍ വര്‍ഷം തോറും വൃശ്ചികമാസത്തിലെ ശുക്ളപക്ഷ ഏകാദശി ദിവസം അവര്‍ണ്ണര്‍ക്കും ആരാധന സ്വാതന്ത്ര്യം  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുവദിച്ചിരുന്നു. ഈ ജാതീയ വിവേചനത്തിനെതിരെ 1931 നവമ്പര്‍ ഒന്നിന് ചരിത്രപ്രസിദ്ധമായ ഗുരുവായുര്‍ സത്യാഗ്രഹം ആരംഭിച്ചു. ഭാരതത്തില്‍ താഴ്‌ന്ന ജാതി വ്യവസ്ഥക്ക് ഏതിരായ സമരങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സ്ഥാനം ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ഉണ്ട്.

മഞ്ജുളാല്‍

ഗുരുവായൂര്‍ കിഴക്കേ നടയിലാണ് മഞ്ജുളാല്‍ സ്ഥിതി ചെയ്യുന്നത്. തികഞ്ഞ ഗുരുവായൂരപ്പ ഭക്തയായിരുന്ന മഞ്ജുള എന്ന യുവതിയുടെ ഭക്തി വിശ്വാസങ്ങള്‍ കൊണ്ട് പ്രസിദ്ധമായതിനാലാണ് ഈ ആലിന് മഞ്ജുളാല്‍ എന്ന പേര്‍ ലഭിച്ചത്.