Home
കേരളപിറവിയ്ക്കു മുന്‍പ് മലബാറിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമായിരുന്ന ഗുരുവായൂര്‍, സാമൂതിരിയുടെ ഭരണത്തിന് കീഴിലായിരുന്നു. ഈ പ്രദേശത്തിന്റെ സംസ്ക്കാരവും ചരിത്രവും ഗുരുവായൂര്‍ ക്ഷേത്രവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയ ഊര് ആണ് ഗുരുവായൂരായത് എന്നാണ് പ്രസിദ്ധി. ക്ഷേത്രത്തിന്റെ പ്രശസ്തി വര്‍ദ്ധിച്ചതനുസരിച്ച് ഈ പ്രദേശത്തേക്കുളള തീര്‍ത്ഥാടകരുടേയും സന്ദര്‍ശകരുടേയും എണ്ണം വര്‍ദ്ധിക്കുകയും അവരെയെല്ലാം ഉള്‍ക്കൊളളുന്നതിന് പറ്റിയവണ്ണം ഈ പ്രദേശത്തിന്റെ വളര്‍ച്ചയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റുമുളള ഇരിങ്ങപ്രം, ചാവക്കാട്, തൈക്കാട് ഗുരുവായൂര്‍ എന്നീ പ്രദേശങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി 1961 ലെ 43-ാം ആക്ട് അനുസരിച്ച് 1962 ജനുവരി 26 ന് ഗുരുവായൂര്‍ ടൌണ്‍ഷിപ്പ് രൂപീകരിക്കുകയും ചെയ്തു.